യു.ടി.എസ്.ആപ്പിൽ പാസഞ്ചർ തിരിച്ചെത്തി, ടിക്കറ്റ് നിരക്ക് കുറയും

Tuesday 27 February 2024 4:44 AM IST

തിരുവനന്തപുരം: റെയിൽവേയുടെ അൺറിസർവ്വ്ഡ് ടിക്കറ്റ് വിൽപന ആപ്പിൽ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തി.കൊവിഡ് കാലത്ത് പേരുമാറ്റി എക്സ്പ്രസ് ആക്കിയ പരിഷ്ക്കാരം റെയിൽവേ പിൻവലിക്കുമെന്ന് സൂചന.ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല.വ്യാഴാഴ്ചയോടെ ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്. ഉത്തരവ് ഇറങ്ങിയാൽ നിലവിൽ എക്സ്പ്രസ് ആക്കി മാറ്റിയ പാസഞ്ചർ ട്രെയിനുകൾ എല്ലാം വീണ്ടും പാസഞ്ചർ ട്രെയിനുകളാകുകയും ടിക്കറ്റ് നിരക്ക് പകുതിയോളം കുറയുകയും ചെയ്യും.നിലവിൽ പാസഞ്ചർ എക്സ്പ്രസുകളിൽ 30രൂപയാണ് കുറഞ്ഞനിരക്ക്.പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റിയാൽ ഇത് 10രൂപയായി കുറയും.

കൊവിഡ് കാലത്ത് ട്രെയിനുകളിൽതിരക്ക് കുറയ്ക്കാനെന്ന പേരിലാണ് പാസഞ്ചർ ട്രെയിനുകൾ സൗകര്യങ്ങളോ,സ്റ്റോപ്പുകളോ വർദ്ധിപ്പിക്കാതെ പേരിലും നമ്പറിലും മാത്രം മാറ്റം വരുത്തി എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റി ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത്. യു.ടി.എസ്. ടിക്കറ്റ് ആപ്പിൽ ഒാർഡിനറി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒാർഡിനറി എന്നാൽ പാസഞ്ചർ ട്രെയിൻ എന്നാണ്. അതേ സമയം കേരളത്തിലെ ട്രെയിനുകളുടെ പേര് മാറ്റിയിട്ടില്ലാത്തതിനാൽ ഇൗ ഒാർഡിനറി ടിക്കറ്റ് എടുത്താൽ നിലവിൽ പാസഞ്ചർ എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യാനാവില്ലെന്ന് റെയിൽവേ അറിയിച്ചു.

Advertisement
Advertisement