പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ കോഴ്‌സുകൾ

Tuesday 27 February 2024 12:00 AM IST

ഡൽഹിയിലെ സ്‌കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നൽകുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

ആർക്കിടെക്ചർ, പ്ലാനിംഗ്, എൻജിനിയറിംഗ് എന്നിവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്കും ഡോക്ടറൽ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം. പ്രവേശന യോഗ്യതയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

ആർക്കിടെക്ചർ കൺസർവേഷൻ, ആർക്കിടെക്ചർ ലാൻഡ്‌സ്‌കേപ്പ്, ആർക്കിടെക്ചർ ഇൻ ബിൽഡിംഗ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ്, പ്ലാനിംഗ്, പ്ലാനിംഗ് എൻവയൺമെന്റൽ, പ്ലാനിംഗ്ഹൗസിംഗ്, റീജണൽ പ്ലാനിംഗ്, ട്രാൻസ്‌പോർട്ട് പ്ലാനിംഗ് എന്നിവയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുണ്ട്. ദേശീയ തലത്തിലുള്ള മികവിന്റെ കേന്ദ്രമാണ് സ്‌കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ. ബിരുദാനന്തര പ്രോഗ്രാമുകൾക്ക് നെറ്റ്, GATE, CEED യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. 2500 രൂപയാണ് അപേക്ഷ ഫീസ്. ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ അധിക ഫീസ് നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27.03.2024. ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള ഇന്റർവ്യൂ ഏപ്രിൽ 15 മുതൽ ഏപ്രിൽ 19 വരെ നടക്കും. www.spa.ac.in.

2. പരിഷ്‌കരിച്ച ടെക്സ്റ്റ് ബുക്കുകൾ അടുത്ത അദ്ധ്യയന വർഷത്തിൽ

2024- 25 മുതൽ എൻ.സി.ഇ.ആർ.ടി മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിഷ്‌കരിച്ച ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കും. ദേശീയവിദ്യാഭ്യാസ നയം 2020 അനുസരിച്ചുള്ള ശുപാർശകൾ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ പരിഷ്‌കരിക്കുക എന്നതാണ് എൻ.സി.ഇ.ആർ.ടി ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, കണക്ക്, സയൻസ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയ പുസ്തകങ്ങളാണ് പരിഷ്‌കരിച്ചു പുറത്തിറക്കുന്നത്.

3. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്‌മെന്റ്

ചെന്നൈ താമ്പരത്തുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലിറ്റികസ് എന്നിവയിൽ സ്‌പെഷലൈസേഷനുമുണ്ട്. അപേക്ഷ മാർച്ച് 21വരെ സമർപ്പിക്കാം. മാനേജ്‌മെന്റ് പ്രവേശന പരീക്ഷകളായ CAT/GMAT/ XAT/ TANCET/ MAT/CMAT എന്നിവയുടെ സ്‌കോർ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് www.mccbtsb.edu.in.

4. ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് പ്രവേശനം

ചെന്നൈയിലുള്ള ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എ, ബി.കോം, ബി.ടെക് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ബി.കോം നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാമും മൂന്നുവർഷത്തെ പ്രോഗ്രാമുമുണ്ട്. പ്ലസ് ടു 55% ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബി.കോമിന് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ കണക്ക് പഠിച്ചിരിക്കണം. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റർനെറ്റ് ഒഫ് തിംഗ്സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ബി.എസ്‌സി ബയോ ഇൻഫോർമാറ്റിക്‌സ് എന്നിവ ഇവിടെയുണ്ട്. www.sriramachandra.edu.in.

Advertisement
Advertisement