അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍; എട്ടുവയസുകാരന്റെ മരണത്തില്‍ ദുരൂഹത
Tuesday 27 February 2024 7:48 PM IST
കൽപറ്റ: വയനാട് മേപ്പാടിയിൽ എട്ടുവയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത - വിനോദ് ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്. രാവിലെ 11മണിയോടെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കൽപറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.