വിലയിൽ മാറ്റമില്ലാതെ സ്വർണം
Wednesday 28 February 2024 1:44 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ മാറ്റമില്ല. പവന് 46,080 രൂപയും ഗ്രാമിന് 5,760 രൂപയുമാണ്.
ഫെബ്രുവരിയിൽ കയറിയിറങ്ങി നിന്ന സ്വർണവില ഫെബ്രുവരി 15നാണ് ഏറ്റവും താഴ്ന്ന വിലയായ 45,520 രൂപയിലെത്തിയത്. രണ്ടാം തീയതിയിലെ 46,520 രൂപയായിരുന്നു ഏറ്റവും ഉയർന്ന വില.
മാസത്തെ ഏറ്റവും ആകർഷകമായി നിലവാരങ്ങളിൽ ഒന്നാണിത്.
മാസത്തെ ഉയർന്ന നിലവാരവും താഴ്ന്ന നിലവാരവും പരിഗണിക്കുമ്പോൾ നിലവിലെ സ്വർണവില ഏറെക്കുറെ ആകർഷകമാണ്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,033.94 ഡോളറാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 0.23% (4.71 ഡോളർ) വർദ്ധനയുണ്ടായി.