അടൂർ - അമൃത മെഡിക്കൽ കോളേജ് സർവീസ് തുടങ്ങി

Wednesday 28 February 2024 12:34 AM IST

അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ നിന്ന് അമൃത മെഡിക്കൽ കോളേജിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം റോഷൻ ജേക്കബ്, നഗരസഭാ കൗൺസിലർ മഹേഷ് കുമാർ, എ.ടി.ഒ നിസാർ, ഇൻസ്പെക്ടർ രാജേഷ് കുമാർ, യൂണിയൻ പ്രതിനിധികളായ ടി.കെ.അരവിന്ദ്, ഡി.പ്രശാന്ത്, ടി.ആർ.ബിജു എന്നിവർ പങ്കെടുത്തു.

ബസ് റൂട്ട്

രാവിലെ 5.45ന് അടൂരിൽ നിന്ന് പുറപ്പെട്ട് ചാരുംമൂട്, കായംകുളം, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, വൈറ്റില വഴി 10.10 ന് അമൃത മെഡിക്കൽ കോളേജിൽ എത്തും. അവിടെ നിന്ന് തിരികെ ആലപ്പുഴ വരെ സർവീസ് നടത്തും. തുടർന്ന് ഉച്ചയ്ക്ക് 1.20ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 3.20ന് അമൃതയിലെത്തും. അവിടെ നിന്ന് 3.40ന് പുറപ്പെട്ട് വൈറ്റില, ചേർത്തല, ആലപ്പുഴ, കായംകുളം വഴി രാത്രി 8 മണിക്ക് അടൂർ ഡിപ്പോയിൽ തിരിച്ചെത്തും.