കേരളത്തിൽ ബി.ജെ.പി രണ്ടക്ക സീറ്റ് നേടും:മോദി

Wednesday 28 February 2024 4:45 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തോ​ട് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഒ​രു​ത​ര​ത്തി​ലു​ള്ള​ ​വി​വേ​ച​ന​വും​ ​കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​ര​ണ്ട​ക്ക​ ​സീ​റ്റ് ​നേ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ന്റെ​ ​കേ​ര​ള​ ​പ​ദ​യാ​ത്ര​ ​സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

കേ​ര​ള​ ​വി​ക​സ​ന​ത്തി​ന് ​കേ​ന്ദ്രം​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​എ​ണ്ണി​പ്പ​റ​ഞ്ഞ​ ​മോ​ദി,​ ​മ​ത​ത്തി​ന്റെ​യോ​ ​ജാ​തി​യു​ടേ​യോ​ ​പേ​രി​ൽ​ ​ഒ​രാ​ൾ​ക്കും​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​വും​ ​വി​വേ​ച​ന​മോ​ ​അ​വ​സ​ര​ന​ഷ്ട​മോ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ലും​ ​അ​തു​ണ്ടാ​കി​ല്ലെ​ന്ന​ത് ​ഗ്യാ​ര​ന്റി​യാ​ണെ​ന്നും​ ​പ​റ​ഞ്ഞു.


കി​ട്ടു​ന്ന​ ​വോ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ര​ള​ത്തോ​ട് ​വി​വേ​ച​ന​മൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ദു​ർ​ബ​ല​മാ​യി​രി​ക്കു​മ്പോ​ഴും​ ​സം​സ്ഥാ​ന​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ന്ന​ ​പോ​ലെ​ ​കേ​ര​ള​ത്തി​നും​ ​ഒ​രു​ ​കു​റ​വു​മി​ല്ലാ​തെ​ ​വി​ക​സ​ന​ത്തി​ന്റെ​ ​പ​ങ്ക് ​ന്യാ​യ​മാ​യി​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​


കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​പു​​​തി​​​യ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​ച​​​രി​​​ത്ര​​​മെ​​​ഴു​​​താ​​​നു​​​ള്ള​​​ ​​​അ​​​വ​​​സ​​​ര​​​മാ​​​ണ് ​​​അ​​​ടു​​​ത്ത​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​പ്പ്. ​ ​​​ ​​​ 2019​​​ൽ​​​ ​​​കേ​​​ര​​​ളം​​​ ​​​ബി.​​​ജെ.​​​പി​​​ക്ക് ​​​ര​​​ണ്ടു​​​ശ​​​ത​​​മാ​​​നം​​​ ​​​വോ​​​ട്ട് ​​​ന​​​ൽ​​​കി.​​​ 2024​​​ൽ​​​ ​​​ര​​​ണ്ട​​​ക്ക​​​ ​​​സീ​​​റ്റ് ​​​ന​​​ൽ​​​കും.​​​ ​​​കാ​​​ല​​​ത്തി​​​ന് ​​​മു​​​മ്പേ​​​ ​​​ചി​​​ന്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​ ​​​നാ​​​ടാ​​​ണി​​​ത്.


2019​​​ൽ​​​ ​​​ഒ​​​രി​​​ക്ക​​​ൽ​​​ ​​​കൂ​​​ടി​​​ ​​​മോ​​​ദി​​​ ​​​എ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​മു​​​ദ്രാ​​​വാ​​​ക്യം.​​​ഇ​​​ക്കു​​​റി​​​ 400​​​ ​​​പ്ള​​​സ് ​​​ആ​​​ണ്.​​​ ​​​അ​​​തി​​​ന് ​​​കേ​​​ര​​​ളം​​​ ​​​കൂ​​​ടെ​​​ ​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ട്.​​​ ​​​തോ​​​ൽ​​​ക്കു​​​മെ​​​ന്ന് ​​​ക​​​രു​​​തി​​​യാ​​​ണ് ​​​പ്ര​​​തി​​​പ​​​ക്ഷം​​​ ​​​ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​ത്.​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​പ​​​റ​​​യാ​​​നൊ​​​ന്നു​​​മി​​​ല്ല.​​​ ​​​മോ​​​ദി​​​യെ​​​ ​​​വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​ണ് ​​​പ്ര​​​ധാ​​​ന​​​ ​​​അ​​​ജൻഡ.​​​ ​​​ഇൗ​​​ ​​​നെ​​​ഗ​​​റ്റീ​​​വ് ​​​സ​​​മീ​​​പ​​​ന​​​ത്തി​​​നൊ​​​പ്പം​​​ ​​​കേ​​​ര​​​ളം​​​ ​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നും​​​ ​​​മോ​​​ദി​​​ ​​​പ​​​റ​​​ഞ്ഞു.

Advertisement
Advertisement