മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കും: കെ.സുരേന്ദ്രൻ

Wednesday 28 February 2024 12:00 AM IST

തിരുവനന്തപുരം:മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു

കേരളപദയാത്രയ്ക്ക് സമാപനം കുറിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാൽ പൊങ്കാലയ്‌ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണ്. കേരളത്തിലെ ഇടത് വലത് മുന്നണികളാണ് ഈ മതഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത്. പൂഞ്ഞാറിൽ ക്രൈസ്തവ പുരോഹിതൻ ആരാധനാലയത്തിന് മുമ്പിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇതിനെതിരെ ശബ്ദിക്കാൻ ഇവിടെ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണുള്ളത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി സമ്മാനങ്ങളുമായാണ് മോദി ഓരോ തവണയും കേരളത്തിലെത്താറുള്ളത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് ഒരുമാസമായി കേരളപദയാത്രയ്ക്ക് സംസ്ഥാനത്തുടനീളം ലഭിച്ച സ്വീകരണം. പിസി ജോർജിന്റെ ജനപക്ഷം സെക്കുലർ ബിജെപിയിൽ ഔദ്യോഗികമായി ലയിച്ചു. ഓരോ പാർലമെന്റ് മണ്ഡലങ്ങളിലും നൂറുകണക്കിനാളുകളാണ് കേരളപദയാത്രയിൽ ബിജെപി അംഗത്വം സ്വീകരിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ന​ന്ദി​ക്കൊ​പ്പം​ ​മോ​ദി​ക്ക് വോ​ട്ടും​ ​ന​ൽ​കും: ജാ​വ​ദേ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​രു​ന്ന​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ജ​ന​ത​ ​വി​ക​സ​ന​ത്തി​ന് ​മോ​ദി​ക്ക് ​ന​ന്ദി​ ​പ​റ​യു​ന്ന​തി​നൊ​പ്പം​ ​വോ​ട്ടും​ ​ന​ൽ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​ഭാ​രി​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ർ.​ ​കെ.​സു​രേ​ന്ദ്ര​ന്റെ​ ​കേ​ര​ള​പ​ദ​യാ​ത്ര​ ​സ​മാ​പ​ന​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

2019​ൽ​ ​ആ​രോ​ട് ​ചോ​ദി​ച്ചാ​ലും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​കും​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​എ​ന്നാ​ൽ​ 2024​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​നം​ ​ഒ​ന്ന​ട​ങ്കം​ ​പ​റ​യു​ന്നു​ ​ന​രേ​ന്ദ്ര​മോ​ദി​ ​വീ​ണ്ടും​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​കും​ ​എ​ന്ന്.​ ​സാ​ധാ​ര​ണ​ക്കാ​രോ​ട് ​മോ​ദി​ ​എ​ങ്ങ​നെ​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​മ​റു​പ​ടി​ ​ന​ല്ല​ ​മോ​ദി​ ​എ​ന്നാ​ണ്.​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ​ഒാ​രോ​ ​മ​ല​യാ​ളി​യും.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ങ്ങ​ൾ​ ​അ​വ​ർ​ ​അം​ഗീ​ക​രി​ക്കു​ക​യാ​ണ്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ജ​ന​ക്ഷേ​മ​ ​ന​യ​ങ്ങ​ളു​ടെ​ ​വി​ജ​യ​മാ​വും​ 2024​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.