കിസാൻ മേളയും കാർഷിക സെമിനാറും

Wednesday 28 February 2024 12:07 AM IST

ചെങ്ങന്നൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് തല കിസാൻ മേളയും കാർഷിക സെമിനാറും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ശോഭാ വർഗീസ്, ജില്ല പഞ്ചായത്തംഗം ഹേമലത മേഹൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി.ശ്രീകുമാർ, ടി.വി.രത്നകുമാരി, രമാ മോഹൻ, കെ.ആർ.രാധാഭായി, സ്വർണ്ണമ്മ എന്നിവർ സംസാരിച്ചു.

Advertisement
Advertisement