90 മീറ്റർ കടന്ന് മാക്സ് ഡെനിംഗ്

Tuesday 27 February 2024 11:10 PM IST

ബെര്‍ലിന്‍: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരവും നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്രയ്ക്ക് വെല്ലുവിളിയാകാൻ ജർമ്മനിയിൽ നിന്ന് ഒരു കൗമാരക്കാരൻ. ജർമ്മനിയിലെ ഹാലെയിൽ നടന്ന ജർമ്മൻ വിന്റർ ത്രോവിംഗ് ചാമ്പ്യൻഷിപ്പിൽ 90.20 മീറ്റർ മറികടന്ന 19 കാരൻ മാക്‌സ് ഡെനിംഗാണ് പുതിയ സെൻസേഷൻ. ജാവലിനിൽ 90 മീറ്റർ കടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി ഇതോടെ മാക്‌സ് ഡെനിംഗ് മാറി.

ചരിത്രനേട്ടത്തിനൊപ്പം പാരീസ് ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതയും ഡെനിംഗ് സ്വന്തമാക്കി. ഈ ചാമ്പ്യൻഷിപ്പിന് മുമ്പ് 78.07 മീറ്ററായിരുന്നു മാക്‌സ് ഡെനിംഗിന്റെ കരിയർ ബെസ്റ്റ്. നേരത്തേയുള്ള ദൂരത്തേക്കാൾ12 മീറ്റർ അധികമെറിഞ്ഞാണ് ഡെനിംഗ് വിസമയം തീർത്തത്.