അഗ്രോ സൂപ്പർ ബസാർ ഉദ്ഘാടനം 4ന്
Wednesday 28 February 2024 12:07 AM IST
കോഴിക്കോട്: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ആരംഭിക്കുന്ന അഗ്രോ സൂപ്പർ ബസാർ വേങ്ങേരിയിൽ മാർച്ച് നാലിന് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിത്ത്, വളം, കീടനാശി, നടീൽ വസ്തുക്കൽ, കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, പമ്പ് സെറ്റ്, ഇറിഗേഷൻ ഉപകരണങ്ങൾ, കാർഷികോൽപ്പന്നങ്ങൽ, പരമ്പരാഗത പണി ആയുധങ്ങൾ, ആധുനിക കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാ അഗ്രോ ബസാറുകളിൽ ലഭിക്കും. 2022-23 വർഷത്തിൽ കോർപ്പറേഷൻ പ്രവർത്തനലാഭം കൈവരിച്ചെന്ന് ചെയർമാൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചെയർമാൻ വി. കുഞ്ഞാലി, ഡയറക്ടർ ജോസ് മാത്യു, ജയപ്രകാശ്, പ്രജീഷ് പി.എം, രാകേഷ് .ജി എന്നിവർ പങ്കെടുത്തു.