ബ​ഹി​രാ​കാ​ശ​ ​വ​ൻ​ശ​ക്തി​യാ​കാ​ൻ​ ​ഇ​ന്ത്യ

Wednesday 28 February 2024 12:55 AM IST

തി​രുവനന്തപുരം : ഗ​ഗ​ൻ​യാ​ൻ​ ​വി​ജ​യി​ച്ചാ​ൽ​ ​അ​മേ​രി​ക്ക,​റ​ഷ്യ,​ചൈ​ന​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ബ​ഹി​രാ​കാ​ശ​ത്ത് ​മ​നു​ഷ്യ​നെ​ ​എ​ത്തി​ച്ച് ​സു​ര​ക്ഷി​ത​മാ​യി​ ​തി​രി​കെ​ ​ഇ​റ​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​സ്വ​ന്ത​മാ​ക്കു​ന്ന​ ​രാ​ജ്യ​മാ​വും​ ​ഇ​ന്ത്യ. ദ​ക്ഷി​ണേ​ഷ്യ​യി​ലെ​ ​ബ​ഹി​രാ​കാ​ശ​ ​വ​ൻ​ശ​ക്തി​യു​മാ​കും.​ ​സോ​വി​യ​റ്റ് ​യൂ​ണി​യ​ന്റെ​ ​റോ​ക്ക​റ്റി​ൽ​ 1984​ ​ഏ​പ്രി​ൽ​ 2​ന് ​രാ​കേ​ഷ് ​ശ​ർ​മ​യെ​ന്ന​ ​ഇ​ന്ത്യ​ക്കാ​ര​ൻ​ ​ആ​ദ്യ​മാ​യി​ ​ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ​തി​ന് ​ശേ​ഷം​ ​മ​നു​ഷ്യ​ദൗ​ത്യ​ത്തി​ലെ​ ​മു​ന്നേ​റ്റ​മാ​ണ് ​ഗ​ഗ​ൻ​യാ​ൻ.​ ​പേ​ട​ക​ത്തി​ൽ​ ​നാ​ല് ​ജീ​വ​ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ളും,​ര​ണ്ട് ​ഭൗ​തി​ക​ ​ശാ​സ്‌​ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​ന​ട​ത്തും.

ഈ​ ​നാ​ല് ​മ​നു​ഷ്യ​ർ​ 140​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭി​ലാ​ഷ​ങ്ങ​ളെ​ ​ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​ ​നാ​ല് ​ശ​ക്തി​ക​ളാ​ണ്.​ 40​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​ശേ​ഷം​ ​ഭാ​ര​തീ​യ​ൻ​ ​ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ​പോ​കു​ക​യാ​ണ്.​ ​ഇ​ത്ത​വ​ണ,​ ​സ​മ​യം​ ​ന​മ്മു​ടേ​താ​ണ്,​ ​കൗ​ണ്ട് ​ഡൗ​ൺ​ ​ന​മ്മു​ടേ​താ​ണ്,​ ​റോ​ക്ക​റ്റും​ ​ന​മ്മു​ടേ​താ​ണ്. -​-​-​-​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി