'ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാൻ കെൽപ്പുള്ള തോമസ് ഐസക്ക്', വൈറലായ വിശേഷണം

Wednesday 28 February 2024 10:10 AM IST

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ പ്രചാരണം ആരംഭിച്ച് സ്ഥാനാർത്ഥികൾ. പത്തനംതിട്ടയിൽ തോമസ് ഐസക്കിലൂടെ അട്ടിമറി വിജയമാണ് സി പി എം സ്വപ്നം കാണുന്നത്.

ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാൻ കെൽപുള്ള നേതാവ് എന്നാണ് ഇടതുമുന്നണി തോമസ് ഐസക്കിനെ വിശേഷിപ്പിക്കുന്നത്. ഇതേ വാചകമെഴുതിയ ഫ്ളക്സുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതെങ്കിലും ആറ് മാസം മുമ്പേ തന്നെ ഐസക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പിൽ അദ്ദേഹത്തിന്റെ ​ ​ആ​ദ്യ​ ​പോ​രാ​ട്ടം.​ 1952​ ​സെ​പ്തം​ബ​ർ​ 26​ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​കോ​ട്ട​പ്പു​റ​ത്ത് ​ജ​നി​ച്ച അദ്ദേഹം, ​ ​സി ​പി എം​ ​കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗവും,​ ​ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്റെ​ ​ശി​ൽ​പ്പി​ക​ളി​ൽ​ ​പ്ര​മു​ഖ​നുമാണ്.

2001​ലും​ 2006​ലും​ ​മാ​രാ​രി​ക്കു​ളം​ ​മ​ണ്ഡ​ല​ത്തെ​യും​ 2011​ലും​ 2016​ലും​ ​ആ​ല​പ്പു​ഴ​ ​മ​ണ്ഡ​ല​ത്തെ​യും​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു. 2006​ൽ​ ​വി എ​സ്​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലും​ 2016​ൽ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ലും​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യും ഐസക്ക്​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​