ജില്ലാ സമ്മേളനം നടത്തി

Thursday 29 February 2024 12:24 AM IST
ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിൽ നിന്ന്

ബേപ്പൂർ : കേന്ദ്ര സംസ്ഥാന സർക്കാറുകൾ തൊഴിലാളികളെ അവഗണിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി പത്മനാഭൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ പ്രസിഡന്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജബ്ബാർ കൊമ്മേരി സ്വാഗതം പറഞ്ഞു. അഡ്വ. എം. രാജൻ, എം. കെ ബീരാൻ, എം.പി രാമകൃഷ്ണൻ, കെ.പത്മകുമാർ, എ വി .രാജീവ്, അഡ്വ. എ.ഇ മാത്യു, കെ. ദാമോദരൻ, കെ.എ സക്കീർ, പി.ശ്രീവത്സൻ, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകി.

Advertisement
Advertisement