35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Thursday 29 February 2024 1:20 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 35ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ബഹറിനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി ഇസ്മായിലാണ് നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി 877ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.