2,19,320 കുട്ടികൾക്ക് വാക്‌സിൻ നൽകും

Thursday 29 February 2024 12:42 AM IST
പോളിയോ

ജി​ല്ല​യി​ൽ​ ​പൾസ് പോളിയോ വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​മാ​ർ​ച്ച് ​മൂ​ന്നി​ന്

കോഴിക്കോട്: ജില്ലയിൽ മാർച്ച് മൂന്നിന് അഞ്ചു വയസിൽ താഴെയുള്ള 2,19,320 കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകും. 2210 ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 45 ട്രാൻസിറ്റ് പോയിന്റുകളും 49 മൊബൈൽ ബൂത്തുകളും ഉൾപ്പെടും. പരിശീലനം നേടിയ വോളന്റിയർമാരെ ഇതിനായി ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ പറഞ്ഞു. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, ട്രൈബൽ സെറ്റിൽമെന്റ്, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ എന്നിവടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളി മരുന്ന് വിതരണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്. ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഡോ. കെ .എം .സച്ചിൻ ബാബു, ഡോ. സുജിത്ത് കുമാർ, ഷാലിമ .ടി, പുഷ്പ എം .പി എന്നിവരും പങ്കെടുത്തു.