അത്താണിക്കലിലെ ബീവറേജസ് ഔട്ട്‌ലെറ്റിലേക്ക് സ്ത്രീകളുടെ പ്രതിഷേധം

Thursday 29 February 2024 12:23 AM IST
അത്താണിക്കലിലെ ബവ്രിജസ് ഔട്ട്‌ലെറ്റിലേക്ക് സ്ത്രീകളുടെ പ്രതിഷേധം

വണ്ടൂർ: അത്താണിക്കലിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ബീവറേജസ് ഔട്ട്‌ലെറ്റിലേക്ക് സ്ത്രീകളുടെ പ്രതിഷേധം. ഔട്ട്‌ലെറ്റ് പ്രദേശത്ത് നിന്നു മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വരും ദിവസങ്ങളിൽ സമരം ശക്തമാക്കും. സ്ത്രീശക്തി കൂട്ടായ്മ പ്രസിഡന്റ് കെ.പി. ഫൗസിയ, സെക്രട്ടറി സി.ടി. സൈനബ, കെ.വി. റാഷിദ, കെ.എം. പ്രസീത , വാർഡംഗം ശ്രീലത സുരേഷ്, രോഷ്നി കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Advertisement
Advertisement