ആരോഗ്യ സർവകലാശാല

Thursday 29 February 2024 12:00 AM IST

മാർച്ച് 27ന് ആംഭിക്കുന്ന ഒന്നാം വർഷ എം.എസ്‌സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് മാർച്ച് 12 വരെ രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ മാർച്ച് 14 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 15 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ഏപ്രിൽ 12ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്‌സി എം.എൽ.ടി ഡിഗ്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് മാർച്ച് 16 വരെ രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ മാർച്ച് 20 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

ടൈംടേബിൾ മാർച്ച് രണ്ടിനാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് നാലിനാരംഭിക്കുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.