ഹൈഡ്രജൻ കറ്രമരൻ വെസൽ പുറത്തിറക്കി

Thursday 29 February 2024 12:17 AM IST

കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ കറ്രമരൻ വെസൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ തൂത്തുക്കുടിയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇൻലാൻഡ് വാട്ടർ അതോറിറ്റി ഒഫ് ഇന്ത്യയ്ക്കായാണ് വെസൽ നിർമ്മിച്ചത്.

ഹൈബി ഈഡൻ എം.പി, കൊച്ചിൻ ഷിപ്‌യാർഡ് സി.എം.ഡി മധു.എസ്.നായർ, ഡയറക്ടർ ഓപ്പറേഷൻസ് ശ്രീജിത്ത് നാരായണൻ, ഡയറക്ടർ ഫിനാൻസ് വി.ജെ. ജോസ്, ഡയറക്ടർ ടെക്‌നിക്കൽ ബിജോയ് ഭാസ്‌ക്കർ എന്നിവർ സന്നിഹിതരായിരുന്നു.