ഓഹരി വിപണിയിൽ കനത്ത തകർച്ച
Thursday 29 February 2024 12:21 AM IST
കൊച്ചി: ചെറുകിട, ഇടത്തരം കമ്പനികളിലെ നിക്ഷേപത്തിൽ കരുതൽ വേണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) മ്യൂച്വൽഫണ്ടുകളോട് നിർദേശിച്ചതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നലെ കനത്ത തകർച്ച ദൃശ്യമായി. പൊതുമേഖല ബാങ്കുകൾ, മീഡിയ, ഉൗർജ മേഖലയിലെ ഓഹരികളാണ് വില്പന സമ്മർദ്ദം നേരിട്ടത്.
ബോംബെ ഓഹരി സൂചിക 790.34 പോയിന്റ് നഷ്ടവുമായി 72,304ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചിക 247.10 പോയിന്റ് ഇടിഞ്ഞ് 21,951ൽ എത്തി. ചെറുകിട, ഇടത്തരം മേഖലയിലുള്ള കമ്പനികളുടെ ഓഹരികൾ ഇന്നലെ രണ്ട് ശതമാനം വിലയിടിവ് നേരിട്ടു. ഇതിനിടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നുള്ള പിൻവാങ്ങൽ ശക്തമാക്കി. ഈ മാസം ഇതുവരെ 17,650 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങൾ പിൻവലിച്ചത്.