സ്കൂൾ പ്രവൃത്തി ദിനം: പരാതി പരിഗണിക്കാൻ നിർദ്ദേശം

Thursday 29 February 2024 12:00 AM IST

കൊച്ചി: സ്കൂളുകളിൽ 220 പ്രവൃത്തിദിനമെന്ന നിബന്ധന അടുത്ത അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രാവർത്തികമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.

പ്രവൃത്തി ദിനങ്ങൾ ചുരുക്കിയാൽ പഠനനിലവാരത്തെ ബാധിക്കുമെന്നും സമയബന്ധിതമായി പാഠഭാഗങ്ങൾ പൂർത്തികരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ എബനേസർ സ്‌കൂൾ മാനേജ്മെന്റും പി.ടി.എയുമാണ് കോടതിയെ സമീപിച്ചത്. 2023-24 വർഷം പ്രവൃത്തി ദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ചെന്നാണ് ആരോപണം. വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കുമ്പോൾ ആവശ്യമെങ്കിൽ ഹർജിക്കാരെ കേൾക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് സർക്കാരിന് നിർദ്ദേശം നൽകി.