ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ തന്നെ
Thursday 29 February 2024 12:00 AM IST
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി.ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്ന് മന്ത്രി മാദ്ധ്യമങ്ങൾക്ക് മറുപടി നൽകി. 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല.
പരീക്ഷാ സമയത്ത് സ്കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കണം. ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻനിശ്ചയിച്ച പ്രകാരം നടപ്പാക്കും. അദ്ധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല. ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യപേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.