കേരള സർവകലാശാല

Thursday 29 February 2024 12:02 AM IST

ടൈംടേബിൾ

മൂന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് & ലി​റ്ററേച്ചർ, മാർച്ച് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.കോം ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.ടെക് 2023 ഒക്ടോബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പഠനവകുപ്പുകളിൽ പി.ജി, എം.ടെക് കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്- admissions.keralauniversity.ac.in/css2024. ഫോൺ: 0471-2308328.

മാർച്ച് 20ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ, മാർച്ച് 27ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ, ഏപ്രിൽ 5ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 6 വരെയും 150 രൂപയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

Advertisement
Advertisement