17കാരിയെ പീഡിപ്പിച്ച യുവാവിന് 51 വർഷം കഠിന തടവ്
Thursday 29 February 2024 12:04 AM IST
മൂന്നാർ: 17കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവിന് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട കവിയൂർ തൊട്ടിയിൽ കിഴക്കേതിൽ വി. അനൂപിനെയാണ് (40) ദേവികുളം കോടതി ശിക്ഷിച്ചത്. പോക്‌സോ കോടതി ജഡ്ജി പി.എ. സിറാജുദീനാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഇയാൾ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടി ശാന്തൻപാറ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.