തെറ്റായ പരിഷ്കാരങ്ങളെ പൊരുതി തോൽപ്പിക്കണം: എം.എ.ബേബി

Friday 01 March 2024 1:07 AM IST
കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ ഉന്നത വിദ്യാഭ്യാസം: വർത്തമാനകാല വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തിൽ മുൻമന്ത്രി എം.എ. ബേബി പ്രഭാഷണം നടത്തുന്നു.

കൊച്ചി: വിദ്യാഭ്യാസരംഗത്തെ തെറ്റായ പരിഷ്‌കാരങ്ങളെ രാഷ്ട്രീയമായി പൊരുതി തോൽപിക്കണമെന്നും വിമർശനാത്മക പഠനം നിലനിറുത്തണമെന്നും മുൻ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പറഞ്ഞു. കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ ഉന്നത വിദ്യാഭ്യാസം: വർത്തമാനകാല വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്‌ളോയീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. പി. കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. ഡോ. ധർമരാജ് അടാട്ട്, ബേബി ചക്രപാണി, ഡോ. സന്തോഷ് ടി. വർഗീസ് , അജിത, മാഗി, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, അർജുൻ ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement