കടമെടുപ്പ് പരി​ധി​ കൂട്ടണമെന്ന് പറയുന്നത് ധൂർത്തി​ന്: വി.മുരളീധരൻ

Friday 01 March 2024 12:00 AM IST

കൊല്ലം: സംസ്ഥാന സർക്കാർ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് പെൻഷൻകാർക്ക് നൽകാനോ ജനക്ഷേമ പ്രവർത്തനങ്ങൾക്കോ വേണ്ടിയല്ലെന്നും ധൂർത്ത് നടത്താനാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപി​ച്ചു.

കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് 26-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷണേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ.സദാനന്ദൻ അദ്ധ്യക്ഷനായി. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ ഡോ. സി.എസ്.നായർ, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ, പെൻഷണേഴ്സ് സംഘം ജനറൽ സെക്രട്ടറി സി.സുരേഷ്‌കുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ഗോപിനാഥ് പാമ്പട്ടയിൽ എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന വനിതാസമ്മേളനം ബി.എം.എസ് ദേശീയസമിതിയംഗം അഡ്വ. എസ്. ആശാമോൾ ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി പി.ബി.ഇന്ദിരാദേവി അദ്ധ്യക്ഷയായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ബി.സരളാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബാലാമണി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ആശാലത എന്നിവർ സംസാരിച്ചു.

ആ​റ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ൾ​ക്ക് 3.28​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പു​തു​താ​യി​ ​അ​നു​വ​ദി​ച്ച​ ​ആ​റ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി​ 3.28​ ​കോ​ടി​ ​അ​നു​വ​ദി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട,​ ​ഇ​ടു​ക്കി,​ ​പാ​ല​ക്കാ​ട്,​ ​വ​യ​നാ​ട്,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​ആ​റ് ​കോ​ളേ​ജു​ക​ൾ​ക്കാ​ണ് ​തു​ക​ ​ന​ൽ​കു​ന്ന​ത്.​ ​ഓ​രോ​ ​കോ​ളേ​ജി​നും​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​തു​ക​യു​ടെ​ ​വി​നി​യോ​ഗ​ച്ചു​മ​ത​ല​ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കാ​ണ്.

മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സ​ഹ.​ ​ബാ​ങ്ക് ​ല​യ​നം
ശ​രി​വ​ച്ച് ​ഡി​വി​ഷ​ൻ​ബെ​ഞ്ച്

കൊ​ച്ചി​:​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​നെ​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​ല​യി​പ്പി​ച്ച​ ​ന​ട​പ​ടി​ ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചും​ ​ശ​രി​വ​ച്ചു.​ ​സിം​ഗി​ൾ​ ​ബെ​ഞ്ചി​ന്റെ​ ​അ​നു​കൂ​ല​ ​വി​ധി​ക്കെ​തി​രെ​ ​റി​സ​ർ​വ് ​ബാ​ങ്കും​ ​യു.​എ.​ ​ല​ത്തീ​ഫ് ​എം.​എ​ൽ.​എ​യും​ 93​ ​യു.​ഡി.​എ​ഫ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റു​മാ​രും​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ലു​ക​ളാ​ണ് ​ജ​സ്റ്റി​സ് ​അ​മി​ത് ​റാ​വ​ൽ,​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​സു​ധ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​പ​രി​ഗ​ണി​ച്ച​ത്.
ല​യ​ന​ത്തി​ന് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​മ​തി​യെ​ന്ന​ ​സ​ഹ​ക​ര​ണ​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​ ​തു​ട​ർ​ന്ന് ​സ​ഹ​ക​ര​ണ​ ​ര​ജി​സ്ട്രാ​ർ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ല​യ​ന​ ​ഉ​ത്ത​ര​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ത​ള്ളി​യി​രു​ന്നു.
മ​ല​പ്പു​റം​ ​ബാ​ങ്കി​നെ​ ​കേ​ര​ള​ ​ബാ​ങ്കി​ൽ​ ​ല​യി​പ്പി​ച്ച​ത് ​കേ​ന്ദ്ര​ ​നി​യ​മ​ത്തി​നും​ ​നി​ക്ഷേ​പ​ക​രു​ടെ​ ​താ​ത്പ​ര്യ​ത്തി​നും​ ​എ​തി​രാ​ണെ​ന്നാ​യി​രു​ന്നു​ ​റി​സ​ർ​വ് ​ബാ​ങ്ക് ​വാ​ദം.​ ​കേ​ന്ദ്ര​ ​നി​യ​മം​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​മാ​ത്ര​മാ​ണ് ​പ​രി​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്നും​ ​ല​യ​ന​ത്തി​ന് ​ബാ​ധ​ക​മ​ല്ലെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement