ഉപവാസം നാളെ

Friday 01 March 2024 12:10 AM IST

പത്തനംതിട്ട: 2016 നു ശേഷം നിയമിതരായി 2021ൽ നിയമനാംഗീകാരം ലഭിച്ച അയ്യായിരത്തോളം അദ്ധ്യാപകരുടെ അഞ്ച് വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എ.ടി.എ) നാളെ സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികളായ എ.വി.ഇന്ദുലാൽ, പി.ആർ.അനിൽകുമാർ, ബി.ശ്രീപ്രകാശ് എന്നിവർ അറിയിച്ചു. ഉപവാസ സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബീജോൺ ഉദ്ഘാനം ചെയ്യും. യുഡിഫ് കൺവീനർ എം.എം.ഹസ്സൻ, എം.എൽ.എമാരായ എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement