ധാരണാപത്രം ഇന്ന് ഒപ്പിടും

Friday 01 March 2024 4:30 AM IST

തിരുവനന്തപുരം: യു.കെയിലെ വെയിൽസിലേയ്ക്ക് കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനുളള ധാരണാപത്രം ഇന്ന് ഒപ്പിടും. മുഖ്യമന്ത്രിയുടെ ചേമ്പറിൽ വൈകിട്ട് 3.30നാണ് ചടങ്ങ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും വെയിൽസ് ആരോഗ്യസാമൂഹിക സേവന മന്ത്രി എലുനെഡ് മോർഗൻ, സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ്. നോർക്ക റൂട്ട്സ് നു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരിയും വെൽഷ് സർക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസർ ഗില്ലിയൻ നൈറ്റുമാണ് കരാറിൽ ഒപ്പിടുക. വെയിൽസിലേയ്ക്കു മാത്രം ഡോക്ടർമാർ , നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടെ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്.