ആൾക്കൂട്ടക്കൊല: ചെന്നിത്തല
Friday 01 March 2024 12:24 AM IST
നെടുമങ്ങാട്: സിദ്ധാർത്ഥിന്റേത് ആൾകൂട്ടക്കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകി. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വസതിയിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് കത്ത് നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയോട് കേസിന്റെ പുരോഗതിയെക്കുറിച്ച് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം സംസാരിച്ചു.