ആദരാഞ്ജലി പ്രിന്റ് ഔട്ട് പേപ്പറിൽ ഒതുക്കി
Friday 01 March 2024 1:14 AM IST
പൂക്കോട്: സിദ്ധാർത്ഥിനോട് കോളേജ് അധികൃതരും നീതിപുലർത്തിയില്ലെന്ന് പരാതി. ക്രൂരമായ റാഗിംഗിനെത്തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം നടന്ന് ദിവസങ്ങൾ കഴിയുമ്പോഴും കാമ്പസിൽ ആദരാഞ്ജലിയർപ്പിച്ച് പോസ്റ്റർ പതിച്ചത് ഒരിടത്ത് മാത്രം. ഓഫീസ് പരിസരത്തെ തൂണിൽ പ്രിന്റൗട്ട് എടുത്ത പേപ്പറിലാണ് പോസ്റ്റർ പതിച്ചത്. മരണപ്പെട്ടാൽ ചിത്രം പതിച്ച വലിയ ബാനറുകളും പോസ്റ്ററുകളും കോളേജിൽ സ്ഥാപിക്കാറുണ്ട്. കേരളം ശ്രദ്ധിക്കപ്പെട്ട ഇത്രയും വലിയ ഒരു സംഭവം നടന്നിട്ട് പോലും കാമ്പസിൽ സിദ്ധാർത്ഥന്റെ പടമുള്ള ഒരു ബോർഡ് കാണാൻ കഴിയില്ല. എല്ലായിടത്തും യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളുമാണ്.