ഗവർണർ റിപ്പോർട്ട് തേടി
Friday 01 March 2024 1:19 AM IST
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടി ഗവർണർ. മാതാപിതാക്കൾക്ക് മരണത്തിൽ സംശയമുണ്ടെന്നും കൃത്യമായി അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചെന്നും പ്രധാന പ്രതിയടക്കം 7പേരെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി ഗവർണർക്ക് മറുപടി നൽകി. സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ഗവർണറെ കണ്ട് പരാതി നൽകിയതിനെത്തുടർന്നാണ് അദ്ദേഹം ഇടപെട്ടത്. മാതാപിതാക്കളുടെ പരാതി ഡി.ജി.പിക്ക് കൈമാറി.