വരാൽ വിത്ത് ഉത്പ്പാദന യൂണിറ്റ്

Saturday 02 March 2024 12:18 AM IST
ഉണ്ണികുളം പഞ്ചായത്തിലെ 20-ാം വാർഡിൽ വരാൽ വിത്ത് ഉല്ലാദന യൂണിറ്റ് കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ (ഇയ്യാട് ) വരാൽ വിത്തുത്പ്പാദന യൂണിറ്റ് തുടങ്ങി. ഇയ്യാട് കക്കറ വയലിൽ മുനീർ അഹമ്മദിന്റെ യൂണിറ്റിലാണ് അൻപത് കിലോഗ്രാം വരാൽ മത്സ്യം നിക്ഷേപിച്ചത്. കെ.എം. സച്ചിൻ ദേവ്

എം എൽ എ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അതുൽ പുറക്കാട്, ഗിരിജ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. ശിവപ്രസാദ് സ്വാഗതവും, ഒ. ആതിര നന്ദിയും പറഞ്ഞു.

Advertisement
Advertisement