വില വർദ്ധന: ബി.ജെ.പി സമരം

Saturday 02 March 2024 12:37 AM IST

ആലുവ: അവശ്യ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി ചൂണ്ടി സപ്ലെെക്കോ സ്റ്റോറിനു മുമ്പിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ആലുവ മണ്ഡലം പ്രസിഡന്റ് എ. എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് പെരുംമ്പടന്ന, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, ശ്രീകുമാർ കിഴിപ്പിള്ളി, വേലായുധൻ, വിജയൻ തച്ചനാംപാറ, പൊന്നപ്പൻ സി.കെ. സുരേന്ദ്രൻ വയലോരം, നന്ദനൻ പാറപ്പുറം, പവിത്രൻ, ഷിബു മണി, അലക്‌സാണ്ടർ തമ്പി എന്നിവർ സംസാരിച്ചു.

Advertisement
Advertisement