ഇൻതിഫാദ ലോഗോയ്ക്ക് എതിരെ ഹർജി

Saturday 02 March 2024 4:38 AM IST

കൊച്ചി: കേരള സർവകലാശാല കലോത്സവ ലോഗോയ്ക്ക് 'ഇൻതിഫാദ" എന്ന നൽകിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിയും എ.ബി.വി.പി പ്രവർത്തകനുമായ എ.എസ്. ആശിഷാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാല യൂണിയൻ,സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇൻതിഫാദ എന്ന പേര് തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതാണെന്നാണ് ഹർജിയിലെ ആരോപണം.