സിദ്ധാർത്ഥിന്റെ മരണം: 4 പേർ കൂടി അറസ്റ്റിൽ

Saturday 02 March 2024 4:45 AM IST

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങിയ പ്രതികൾക്ക് പുറമേ ഇന്നലെ ഒരാൾ കോടതിയിലും കീഴടങ്ങി.

മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ,​ പൊലീസ് പിടികൂടിയ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാൻ എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇതുവരെ11പേരാണ് അറസ്റ്റിലായത്. നാല്‌ പേരെ പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്. ഇന്നലെ പൂക്കോട് സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.

19 വിദ്യാർത്ഥികൾക്ക് 3 വർഷ പഠന വിലക്ക്

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിലെ 19 വിദ്യാർത്ഥികൾക്ക് പഠന വിലക്ക് ഏർപ്പെടുത്തി. കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയാണ് മൂന്ന് വർഷത്തേക്ക് വിലക്കിയത്. അംഗീകൃത കോളേജുകളിൽ എവിടെയും ഇവർക്ക് പഠനം നടത്താനാവില്ല.

പീഡനമറിഞ്ഞിട്ടും ഡീൻ

തടഞ്ഞില്ലെന്ന്

 സംഭവസമയത്ത് ഡീൻ ഡോ. എം.കെ. നാരായണൻ കോളേജിൽ ഉണ്ടായിട്ടും പൊലീസിനെ വിവരമറിയിക്കുകയോ അക്രമം തടയുകയോ ചെയ്തില്ലെന്ന് ആരോപണം

 ഹോസ്റ്റലിന് മീറ്ററുകൾ മാത്രം അകലെയാണ് ഡീനിന്റെ ഓഫീസ്. എന്നിട്ടും എന്തുകൊണ്ട് അക്രമം തടഞ്ഞില്ലെന്നാണ് ബന്ധുക്കളുൾപ്പെടെ ചോദിക്കുന്നത്

 ഡോ. നാരായണന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഡീനിനെ കേസിൽ പ്രതിചേർക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്

 അക്രമ വിവരം ബന്ധുക്കളെ അറിയിക്കുന്നതിലും ഡീൻ വീഴ്ചവരുത്തി. സി.പി.ഐ അദ്ധ്യാപക സംഘടനയിൽപ്പെട്ട ഡീനിനെ ഇന്നലെ മന്ത്രി ചിഞ്ചുറാണി ന്യായീകരിച്ചതും വിവാദമായി

31​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​പ​ഠ​ന​ ​വി​ല​ക്ക്.

പ്ര​ദീ്പ് ​മാ​ന​ന്ത​വാ​ടി

ക​ൽ​പ്പ​റ്റ​:​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 31​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​ ​വി​ല​ക്ക്.​ 19​ ​പേ​ർ​ക്ക് ​മൂ​ന്ന് ​വ​ർ​ഷ​വും​ 12​ ​പേ​ർ​ക്ക് ​ഒ​രു​ ​വ​ർ​ഷ​വു​മാ​ണ് ​വി​ല​ക്ക്.​ ​ആ​ന്റി​ ​റാ​ഗിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ന്റേ​താ​ണ് ​തീ​രു​മാ​നം.​ ​ആ​ന്റി​ ​റാ​ഗിം​ഗ് ​സ്‌​ക്വാ​ഡ് ​അ​ദ്ധ്യാ​പ​ക​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​തെ​ളി​വെ​ടു​ത്തി​രു​ന്നു.​ ​വി​ല​ക്ക് ​ബാ​ധ​ക​മാ​യ​വ​ർ​ക്ക് ​കാ​ലാ​വ​ധി​ ​ക​ഴി​യും​വ​രെ​ ​അം​ഗീ​കൃ​ത​ ​സ്ഥാ​ന​പ​ന​ങ്ങ​ളി​ൽ​ ​പ​ഠി​ക്കാ​നാ​കി​ല്ല.