ഏഴ് എം.എൽ.എമാർ: ഇടതുപക്ഷത്തിന് ആത്മവിശ്വാസം

Friday 01 March 2024 11:15 PM IST

പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഇത്തവണ വലിയ ആത്മവിശ്വാസമുണ്ട്. പത്തനംതിട്ടയിൽ മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് അവർ പറയുന്നത്. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് എൽ.ഡി.എഫ് എം.എൽ.എമാരാണ്.

പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കലും കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജും റാന്നിയിൽ പ്രമോദ് നാരായണനും കേരളകോൺഗ്രസ് മാണി വിഭാഗക്കാരാണ്. മാണി ഗ്രൂപ്പ് ഘടകകക്ഷിയായത് എൽ.ഡി.എഫിന് ഇക്കുറി നേട്ടമാകും. കോട്ടയം ജില്ലയിലെ കേരളകോൺഗ്രസ് എം വോട്ടുകൾ കൂടി ചേരുമ്പോൾ ജനകീയ അടിത്തറ വിപുലമായെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തുന്ന ഘടകങ്ങളിലൊന്നാണിത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമാണ്.

പാർലമെന്റ് മണ്ഡലത്തിൽ സി.പി.എം പ്രതിനിധീകരിക്കുന്നത് ആറൻമുള, കോന്നി നിയമസഭാ മണ്ഡലങ്ങളാണ്. അടൂരിൽ സി.പി.ഐയുടെയും തിരുവല്ലയിൽ ജനതാദൾ എസിന്റെയും എം.എൽ.മാരാണുള്ളത്.

എം.എൽ.എമാർ ഇവർ

അടൂർ : ചിറ്റയം ഗോപകുമാർ (സി.പി.എെ)

കോന്നി: കെ.യു ജനീഷ് കുമാർ (സി.പി.എം)

ആറൻമുള: വീണാജോർജ് (സി.പി.എം)

തിരുവല്ല: മാത്യു ടി തോമസ് ( ജനതാദൾ എസ്)

റാന്നി : പ്രമോദ് നാരായൺ (കേരളകോൺഗ്രസ് എം)

പൂഞ്ഞാർ: സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളകോൺഗ്രസ് എം)

കാഞ്ഞിരപ്പള്ളി: ഡോ. എൻ. ജയരാജ് (കേരളകോൺഗ്രസ് എം)

ബാധിക്കില്ലെന്ന് യു.ഡി.എഫ്

എഴ് എം.എൽ.എമാരും എൽ.ഡി.എഫിന്റേതാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂരിലൊഴികെ ആറ് നിയമസഭാമണ്ഡലങ്ങളിലും ആന്റോ ആന്റണി മുന്നിലെത്തിയത് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. അടൂരിൽ മൂന്നാം സ്ഥാനത്തായിരുന്നു ആന്റോ

Advertisement
Advertisement