അദ്ധ്യാപകർ പ്രതിഷേധിച്ചു
Saturday 02 March 2024 12:39 AM IST
കൊല്ലം: ലയന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഹയർ സെക്കൻഡറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസിൽ എ.എച്ച്.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ നിർവഹിച്ചു. കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.ആസിഫ് അദ്ധ്യക്ഷനായി. ഷിബു മാത്യു, എം.നൗഷാദ്, അനിത ചന്ദ്രൻ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. കസ്മീർ തോമസ്, എസ്.സതീഷ്, യൂജിൻ, എം.മനേഷ്, ജോജി വർഗീസ്, ഷിജി ജോൺ സാമുവൽ, ഷാനവാസ് ഖാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനാചരണത്തിന് നേതൃത്വം നൽകി.