എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ബൗളിംഗ് ടൂർണമെന്റ്
Saturday 02 March 2024 12:47 AM IST
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബൗളിംഗ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബായ് ഇന്റർനാഷണൽ ബൗളിംഗ് സെന്ററിൽ നടന്ന മത്സരത്തിൽ യൂണിയനിലെ 13 ടീമുകൾ പങ്കെടുത്തു.
പുരുഷ വിഭാഗത്തിൽ ഏറ്റവും നല്ല ടീമായി ഡി 20 ശാഖയേയും ലേഡീസ് വിഭാഗത്തിൽ ഡി15 ശാഖയേയും ലേഡീസ് ആൻഡ് ജെന്റ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനക്കാരായി ഡി14 ശാഖയേയും ഏറ്റവും മികച്ച മെയിൽ ബൗളറായി ഡി 20 ശാഖയിലെ പ്രവീണിനേയും മികച്ച ഫീമെയിൽ ബൗളറായി ഡി15 ശാഖയിലെ അഞ്ജുവിനെയും തിരഞ്ഞെടുത്തു.
ദുബായ് യൂണിയൻ യൂത്ത് വിംഗ് പ്രസിഡന്റ് ആര്യൻ, വൈസ് പ്രസിഡന്റ് രാകേഷ് കടയ്ക്കാവൂർ, സെക്രട്ടറി അമൽ, സെൻട്രൽ കമ്മിറ്റി പ്രതിനിധി ജിത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.