കൊലക്കുറ്റം ചുമത്തണം: വി. മുരളീധരൻ
Saturday 02 March 2024 12:54 AM IST
തിരുവനന്തപുരം: സിദ്ധാർത്ഥിനെ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോളേജ് ഡീനിനെയും അസി. വാർഡനെയും പ്രതിചേർക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണ്. പ്രതികളെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് എം. വി. ഗോവിന്ദൻ വെളിപ്പെടുത്തണം. എസ്.എഫ്.ഐ ക്രിമിനൽ സംഘം നടത്തിയ കൊലപാതകത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണ്. ഹമാസ് ഭീകരരെ മഹത്വവൽക്കരിക്കുന്നവർ ക്യാമ്പസുകളിൽ നടത്തുന്ന ഭീകരത അവസാനിപ്പിക്കണം.