സാങ്കേതിക സർവകലാശാലാ അത്‌ലറ്റിക്സ്: ആദ്യദിനം റെക്കാഡ്

Saturday 02 March 2024 5:37 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ അത്‌ലറ്റിക് മീറ്റിനു തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി.

ആദ്യ ദിനം രണ്ട് മീറ്റ് റെക്കാഡുകൾ പിറന്നു. ആൺകുട്ടികളുടെ 1500 മീറ്ററിൽ തൃശൂർ വിദ്യാ അക്കാഡമിയിലെ അബിൻ കെ. ബാബു 4.33 മിനിറ്റിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കാഡോടെ ഒന്നാമതെത്തി. പെൺകുട്ടികളുടെ 1500 മീറ്ററിൽ രാജഗിരി എൻജിനീയറിംഗ് കോളേജിലെ കെ പ്രണതി ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ തൃശൂർ യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിലെ എ.ഡി ഡെൽമ പുതിയ മീറ്റ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ ഹാമർ ത്രോയിൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ എം. റിതു സാഗർ ഒന്നാം സ്ഥാനത്തെത്തി.

ഇന്നലെ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് മീറ്റ്

ഉദ്ഘാടനം ചെയ്തു. 3 ദിവസത്തെ മീറ്റിൽ 1000ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും.