ചെന്നൈ ബ്ലി​റ്റ്സിനെയും വീഴ്ത്തി ഡൽഹി തൂഫാൻസ്

Saturday 02 March 2024 5:42 AM IST

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗിൽ മൂന്നാം സീസണിൽ ഡൽഹി തൂഫാൻസിന് മൂന്നാം ജയം. ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്‌​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ ബ്ലി​റ്റ്സിനെ ഒന്നിനെതിരെ മൂന്ന് സെ​റ്റുകൾക്ക് തോൽപിച്ചു. സ്‌കോർ: 15-9, 15-13, 12-15, 19-17. സന്തോഷാണ് കളിയിലെ താരം. മൂന്നാം വിജയത്തോടെ ഡൽഹി സൂപ്പർ 5 പ്രതീക്ഷകൾ സജീവമാക്കി. തോ​റ്റെങ്കിലും ചെന്നൈ നാലാം സ്ഥാനത്ത് തുടർന്നു. ലീഗിൽ ഇന്ന് വൈകിട്ട് 6.30ന് കാലിക്ക​റ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്സിനെ നേരിടും. നാലിൽ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു ജയം മാത്രമുള്ള ബ്ലാക് ഹോക്സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ലൈവ്

സോണി സ്‌പോർട്സ് നെ​റ്റ്വർക്കിലും സോണി ലിവിലും

Advertisement
Advertisement