ആശങ്ക കടുക്കുന്നു, കേന്ദ്രം കേരളത്തോട് റിപ്പോർട്ട് തേടി

Saturday 02 March 2024 11:20 AM IST

തിരുവനന്തപുരം:വേനൽ കടുത്തതോടെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് അപകടകരമായി താഴുന്നത് കേരളത്തിന്റെ ദാഹജലം മുട്ടിക്കുമെന്ന് ആശങ്ക. ജനങ്ങൾ ഏറ്റവും ആശ്രയിക്കുന്ന കിണറുകളിലെ ജലനിരപ്പ് ശരാശരി രണ്ടര മീറ്ററോളം താഴ്‌ന്നു. മഴ പെയ്തില്ലെങ്കിൽ അടുത്ത മാസത്തോടെ കിണറുകളിൽ ഏറെയും വറ്റിപ്പോകും. എല്ലാ ജില്ലകളും ജലക്ഷാമത്തിലാണ്.

ഭൂജലനിരപ്പ് ഏറ്റവും കുറയുന്ന സംസ്ഥാനമാണ് കേരളം. മുൻ വർഷത്തേക്കാൾ മൂന്നടിയോളം താഴ്ന്നു. നദികളിലും ജലനിരപ്പ് കുറഞ്ഞു. നദീജലത്തിൽ ഉപ്പുരസവുമുണ്ട്. ചെറുതോടുകളും കുളങ്ങളും വറ്റിതുടങ്ങി. 90ശതമാനം ഭൂജലത്തിലും കോളിഫോം ബാക്ടീരിയ ആരോഗ്യപ്രശ്നവുമാണ്. ഇതിൽ കേന്ദ്രം കേരളത്തോട് റിപ്പോർട്ട് തേടി.

വെള്ളായണി,​ ശാസ്താംകോട്ട,​ പൂക്കോട് ശുദ്ധജല തടാകങ്ങളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇവയിൽ മലിനീകരണവും രൂക്ഷമാണ്.

കിണറുകളിൽ വെള്ളം താഴുന്നു

മൊത്തം കിണറുകൾ 60 ലക്ഷം

12ലക്ഷത്തിൽ ( 20%) ഒരു മീറ്റർ

9 ലക്ഷത്തിൽ ( 15%) രണ്ട് മീറ്റർ

60,000 കിണറുകളിൽ 3 - 4 മീറ്റർ

ജലബഡ്‌ജറ്റ് ജലരേഖ
വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യവും കണക്കിലെടുത്ത് സമഗ്രമായ ജലബ‌ഡ്ജറ്റ് തയ്യാറാക്കുമെന്ന ഒന്നാം പിണറായി സർക്കാർ പ്രഖ്യാപനം ജലരേഖയായി. 2004 മുതൽ പുതിയ വീടുകളിൽ മഴവെള്ള സംഭരണികൾ നിർബന്ധമാക്കിയെങ്കിലും പാലിക്കപ്പെടുന്നില്ല. ജ​ലഉ​പ​ഭോ​ഗം കൂടിയതും പ്രതിസന്ധിയായി. ജ​ല​ജീ​വ​ൻ മി​ഷ​നിൽ ഗാ​ർ​ഹി​ക ക​ണ​ക്‌ഷ​നു​ക​ളും കൂ​ടി​.

ജലനിരപ്പ് താഴാനുള്ള കാരണങ്ങൾ

1.നിയന്ത്രണമില്ലാത്ത കുഴൽക്കിണർ നിർമ്മാണം

2.ഭൂജലം റീചാർജിംഗ് സ്രോതസുകൾ നശിക്കുന്നു

3.ഭൂഗർഭജലം സംഭരിക്കുന്ന കുന്നുകൾ ഇടിക്കുന്നു

4.വയലും ചതുപ്പും മൂടുന്നു

വേണ്ടത് ജലസംരക്ഷണം
1.വേനൽ മഴ പരമാവധി ഉപയോഗിക്കണം
2.ജലം മലിനമാക്കരുത്
3.കുളങ്ങൾ ശുചിയാക്കി ജലം സംരക്ഷിക്കണം
4. മഴവെള്ള സംഭരണികൾ സ്ഥാപിക്കണം

സർക്കാർ പറയുന്നു
1.പുഴകളിൽ താത്കാലിക തടയണകൾ

2.ജലമോഷണം തടയാൻ പരിശോധന

3.ജലദുരുപയോഗം തടയാൻ പ്രചാരണം

4.പ്രതിദിന പമ്പിംഗ് ക്രമീകരിക്കും

5.ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കും

ഗ്രാമീണർ

64.8%

കിണറുകളെ ആശ്രയിക്കുന്നു

24.5%

പൈപ്പുവെള്ളം ഉപയോഗിക്കുന്നു

10.8%

മറ്റ് ജല സ്രോതസുകൾ

നഗര വാസികൾ

58.9%

കിണറുകളെ ആശ്രയിക്കുന്നു

34.9%

പൈപ്പ് വെള്ളം ആശ്രയിക്കുന്നു

4400 കോടി ഘനമീറ്റർ

2031ൽ വേണ്ട ജലം

മാ​ർ​ച്ച് ​പൊ​ള്ളും,
40​ ​ഡി​ഗ്രി​ ​വ​രെ

ഗോ​കു​ൽ​ ​കൃ​ഷ്ണ.​യു.​എ​സ്

തി​രു​വ​ന​ന്ത​പു​രം​:​വേ​ന​ൽ​ ​പ​തി​വി​ലും​ ​ചു​ട്ടു​പൊ​ള്ളു​മെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​പ്ര​വ​ച​നം.​ ​മാ​ർ​ച്ചി​ൽ​ ​ഇ​പ്പോ​ഴ​ത്തേ​ക്കാ​ൾ​ 2​ ​ഡി​ഗ്രി​ ​വ​രെ​ ​ചൂ​ട് ​കൂ​ടി​ 40​ ​ഡി​ഗ്രി​ ​വ​രെ​ ​എ​ത്താം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​ 38​ ​ഡി​ഗ്രി​യാ​യി​രു​ന്നു.​ ​എ​ൽ​നി​നോ​ ​പ്ര​തി​ഭാ​സം​ ​ശ​ക്ത​മാ​യ​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​ശൈ​ത്യ​കാ​ല​ത്ത് ​ത​ന്നെ​ ​ന​ല്ല​ ​ചൂ​ടാ​യി​രു​ന്നു.​ ​ജ​നു​വ​രി​യി​ലും​ ​ഫെ​ബ്രു​വ​രി​യി​ലും​ ​ശ​രാ​ശ​രി​ ​മ​ഴ​പോ​ലും​ ​ല​ഭി​ച്ചി​ട്ടി​ല്ല.

വേ​ന​ൽ​ ​മ​ഴ​ ​ക​നി​യ​ണം
വേ​ന​ൽ​ ​മ​ഴ​ ​ക​നി​ഞ്ഞാ​ലെ​ ​ചൂ​ട് ​കു​റ​യൂ.​ ​ര​ണ്ടാ​ഴ്ച​ ​കൂ​ടി​ ​മ​ഴ​ ​സാ​ദ്ധ്യ​ത​യി​ല്ല.​ ​മാ​ർ​ച്ച് ​അ​വ​സാ​ന​ ​വാ​രം​ ​പെ​യ്‌​തേ​ക്കും.​ ​ശ​രാ​ശ​രി​ ​വേ​ന​ൽ​ ​മ​ഴ​ ​ല​ഭി​ക്കും.​ ​എ​ങ്കി​ലും​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​മ​ഴ​ ​കു​റ​വാ​യി​രി​ക്കും.

നാ​ല് ​വ​ർ​ഷ​ത്തെ​ ​മാ​ർ​ച്ചി​ലെ​ ​ഉ​യ​ർ​ന്ന​ ​ചൂ​ട്

2019​-​ 41......​പാ​ല​ക്കാ​ട്
2020​-39​ .......​പാ​ല​ക്കാ​ട്
2021​-​ 37.......​ക​ണ്ണൂർ
2022​-41.2......​ ​പാ​ല​ക്കാ​ട്
2023​-40.3........​പാ​ല​ക്കാ​ട്

ഇ​ന്ന​ലെ​ ​ചൂ​ട് ​(​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സ്)

ക​ണ്ണൂ​ർ..................​ 35.84
കോ​ട്ട​യം................​ 37.62
കോ​ഴി​ക്കോ​ട്.........​ 36.35
തൃ​ശൂ​ർ.....................37.60
കൊ​ല്ലം​ ....................37.20
ആ​ല​പ്പു​ഴ​ .................35.20
പാ​ല​ക്കാ​ട് ................36.70
തി​രു​വ​ന​ന്ത​പു​രം...​ 34.64

Advertisement
Advertisement