റേഷൻ ഡീലേർസ് കൺവെൻഷൻ

Sunday 03 March 2024 12:28 AM IST
റേഷന്‍ ഡീലേര്‍സ് താലൂക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പി ശരത് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്ക് റേഷൻ വ്യാപാരി സംയുക്ത പ്രവർത്തക കൺവെൻഷൻ ഹോസ്ദുർഗ് ബാങ്ക് ഹാളിൽ ജില്ലാ കൺവീനർ പി. ശരത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിതരണ മേഖലയോട് കേന്ദ്രസർക്കാർ തുടർന്നുവരുന്ന വിവേചനം അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ ജീവനവേതന വ്യവസ്ഥ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 7ന് റേഷൻ കടകൾ അടച്ച് കളക്ടറേറ്റ് മാർച്ച് നടത്തുന്നതിന്റെ ഭാഗമായാണ് താലൂക്ക് പ്രവർത്തക കൺവെൻഷൻ ചേർന്നത്. എ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സുരേശൻ മേലാങ്കോട്ട്, അബ്ദുൽ റസാക്ക്, കെ. മണികണ്ഠൻ, പി.വി സുരേന്ദ്രൻ, കെ. ശശിധരൻ, അനിൽ പള്ളിക്കണ്ടം, കെ. രാജേന്ദ്രൻ, മധു വലിയപറമ്പ, ബാലു ഉദുമ, രാഘവൻ മാങ്ങാട്, എൻ. ഗോപി ദാമോദരൻ, ശ്രീധരൻ കൊളവയൽ, സുധീഷ് മടിയൻ, സത്യൻ ചെറുവത്തൂർ, ഗോപാലകൃഷ്ണൻ കോട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement