മൊബൈൽ മോഷ്ടാവ് പിടിയിൽ

Sunday 03 March 2024 1:07 AM IST
അട്ബൂർ റഹ്മാൻ

കിഴക്കമ്പലം: മണ്ണൂരിലെ ഫ്ളാറ്റിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതി അസം നാഗോൺ സോൽഗുരി സ്വദേശി അട്ബൂർ റഹ്മാനെ കുന്നത്തുനാട് പൊലീസ് പിടികൂടി. കഴിഞ്ഞ 26ന് സ്ത്രീകൾ താമസിക്കുന്ന ഫ്ളാറ്റിൽ നിന്നും വില കൂടിയ മൂന്നു മൊബൈലുകൾ മോഷ്ടിച്ച ശേഷം ഇവർ മലപ്പുറത്തേയ്ക്ക് മുങ്ങിയിരുന്നു. മോഷ്ടിച്ച ഫോണുകൾ പട്ടാമ്പി, തൃശൂർ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തി. ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ കെ.ആർ. അജേഷ്, കെ.വി. നിസാർ എ എസ് ഐ പി.എസ്. കുര്യാക്കോസ്, സീനിയർ സി.പി.ഒ ടി.എ. അഫ്‌സൽ, സി.പി.ഒ. എം.എം. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement