ജിയോ 'ടെലികോം കമ്പനി ഓഫ് ദ ഇയർ'
Sunday 03 March 2024 12:47 AM IST
കൊച്ചി: ഏഷ്യൻ ടെലികോം അവാർഡിൽ 'ടെലികോം കമ്പനി ഓഫ് ദ ഇയർ' പുരസ്‌കാരം ജിയോ പ്ലാറ്റ്‌ഫോമിന്. സിംഗപ്പൂരിലെ മറീന ബേ സാൻഡ്‌സ് എക്‌സ്‌പോ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ 5ജി സ്റ്റാൻഡ്എലോൺ കോർ നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. സാങ്കേതിക വൈദഗ്ധ്യത്തിലൂടെയും നൂതനമായ പരിഹാരങ്ങളിലൂടെയും ആഗോള കണക്ടിവിറ്റിയെ നയിക്കുന്നതിനാണ് അംഗീകാരം.