അധികാര കേന്ദ്രങ്ങളിലെത്താൻ വനിതാ സംഘങ്ങൾ ശക്തിപ്പെടണം: പി.സുന്ദരൻ 

Sunday 03 March 2024 12:29 AM IST

കൊല്ലം: സ്ത്രീകൾ അധികാര കേന്ദ്രങ്ങളിലെത്താൻ വനിതാസംഘങ്ങൾ ശക്തിപ്പെടണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിയൻ വനിതാസംഘങ്ങളുടെ നേതൃത്വ സംഗമം എസ്‌.എൻ.ഡി.പി യോഗം ധ്യാന മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം യൂണിയൻ പ്രസിഡന്റ്‌ മോഹൻശങ്കർ ഭദ്രദീപം പ്രകാശിപ്പിച്ചു. കേന്ദ്ര വനിതാസംഘം പ്രസിഡന്റ്‌ കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷയായി. യോഗം കൗൺസിലറും കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റുമായ ഷീബ മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹോമമന്ത്രത്തെ കുറിച്ച് സംസാരിച്ചു. കേന്ദ്ര വനിതാസംഘം കോ-ഓഡിനേറ്റർമാരായ വനജ വിദ്യാധരൻ, സരളകുമാരി, കമ്മിറ്റി അംഗങ്ങളായ നിർമ്മല അനിരുദ്ധൻ, ഷൈലജ രവീന്ദ്രൻ, തുളസിഭായ് എന്നിവർ സംസാരിച്ചു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സ്വാഗതവും ട്രഷറർ ഗീത മധു നന്ദിയും പറഞ്ഞു.