അറസ്റ്റിലായ 18 പ്രതികൾ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ.എസ്.സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട 18പേരും പൊലീസിന്റെ പിടിയിലായി. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി പിടിയിലായവർ: കൊല്ലം ഓടനാവട്ടം എളവൻകോട്ട് സ്‌നേഹഭവനിൽ സിൻജോ ജോൺസൺ(22), അടൂർ കൃഷ്ണവിലാസത്തിൽ ജെ.അജയ്(24), കൊല്ലം പരവൂർ തെക്കുംഭാഗം ചെട്ടിയാൻവിളക്കം എ.അൽത്താഫ്(21), കോഴിക്കോട് പുതിയോട്ടുക്കര വീട്ടിൽ വി.ആദിത്യൻ(20), മലപ്പുറം എടത്തോല കുരിക്കൽ ഇ.കെ.സൗദ് റിസാൽ (21), മലപ്പുറം എടവണ്ണ മീമ്പറ്റ വീട്ടിൽ എം.മുഹമ്മദ് ഡാനിഷ്(23), കൊല്ലം കിഴക്കുഭാഗം നാലുകെട്ട് വീട്ടിൽ ആർ.എസ്. കാശിനാഥൻ (25),
മാനന്തവാടി, കണിയാരം, കേളോത്ത് വീട്ടിൽ അരുൺ(23), ക്ലബ്കുന്നിൽ ഏരി വീട്ടിൽ, അമൽ ഇഹ്സാൻ(23), വർക്കല ആസിഫ് മൻസിലിൽ എൻ.ആസിഫ് ഖാൻ(23), പട്ടാമ്പി, ആമയൂർ കോട്ടയിൽ വീട്ടിൽ കെ.അഖിൽ(28), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി ആകാശ് (22), ആർ.ഡി ശ്രീഹരി(23), ഇടുക്കി സ്വദേശി എസ്.അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23), മഞ്ചേരി, നെല്ലിക്കുത്ത് അമീൻ അക്ബർ അലി(25).
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് നേതൃത്വം നൽകുന്നത്. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ.സജീവിനാണ് അന്വേഷണച്ചുമതല.
ലുക്കൗട്ട് നോട്ടീസ് ഇറക്കി,
പിന്നാലെ പിടിയിൽ സംഭവത്തിലെ മുഖ്യ സൂത്രധാരൻ സിൻജോ,സൗദ് റിസാൽ, കാശിനാഥൻ, അജയ് എന്നിവർക്കായി വയനാട് ജില്ലാ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് പിന്നാലെ ഇന്നലെയാണ് ഇവർ പിടിയിലായത്. ഇവർക്ക് പാസ്‌പോർട്ട് ഉള്ളതിനാൽ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ്‌പുറപ്പെടുവിച്ചത്.