ഇന്ന് രണ്ട് ജില്ലകളിൽ താപനില ഉയരും

Monday 04 March 2024 4:54 AM IST

തിരുവനന്തപുരം:ഇന്ന് രണ്ട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.കൊല്ലം,കോട്ടയം ജില്ലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത് ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരും.ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ സൂര്യാഘാത സാദ്ധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.എസ്.എസ്.എൽ.സി പരീക്ഷയുള്ളതിനാൽ ഈ ജില്ലകളിലെ വിദ്യാർത്ഥികളും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയുള്ള ജാഗ്രതകൾ പുലർത്തണമെന്നും നിർദ്ദേശമുണ്ട്.