താൻ ക്യാൻസർ ബാധിതനാണെന്ന് ഐഎസ്ആർഒ മേധാവി; രോഗം സ്ഥിരീകരിച്ചത് ആദിത്യ എൽ-1 വിക്ഷേപണ ദിനത്തിൽ

Monday 04 March 2024 3:28 PM IST

തിരുവനന്തപുരം: താൻ ക്യാൻസർ രോഗത്തിന് ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

'സ്‌കാനിംഗിൽ വയറ്റിലാണ് ക്യാൻസർ ബാധ കണ്ടെത്തിയത്. ചന്ദ്രയാൻ3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് വലിയ ഞെട്ടലുണ്ടാക്കി. കീമോ തെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂർണമായ രോഗമുക്തി സാദ്ധ്യമാണോ എന്നത് നിശ്ചയമല്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണ്' സോമനാഥ് പറഞ്ഞു.

Advertisement
Advertisement