അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ ,ആനുകൂല്യം 

Tuesday 05 March 2024 1:39 AM IST
അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ ,ആനുകൂല്യം

മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ്
പദ്ധതി​യുമായി​ ഐ.പി.പി.ബി

കൊച്ചി: മത്സ്യത്തൊഴിലാളികൾക്കുള്ള 2024- 25ലെ വ്യക്തിഗത അപകട ഇൻഷ്വറൻസ് പരിരക്ഷയുമായി ഇന്ത്യൻ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്. ജി.എസ്.ടി ഉൾപ്പടെ 499 രൂപയാണ് പ്രീമിയം. അപകടമരണം സംഭവിച്ചാൽ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.

മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൽ അടച്ച് അംഗമാകാം. പോളിസി പ്രകാരം അപകടമരണത്തിനും അപകടംമൂലം പൂർണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടം മൂലം ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്ന അംഗവൈകല്യശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെയും അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാച്ചെലവ് ലഭിക്കും.

അപകടം ഭാഗികമായി അംഗവൈകല്യത്തിലേയ്ക്ക് നയിക്കുന്ന കേസുകളിൽ അംഗവൈകല്യശതമാനം അനുസരിച്ചുള്ള തുക ലഭിക്കും.

ഒരുലക്ഷം രൂപ വരെ പഠനസഹായം

മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസിന് താഴെ പ്രായമുള്ള മക്കൾ ഉണ്ടെങ്കിൽ അവരുടെ പഠന ചെലവിലേയ്ക്കായി ഒരുലക്ഷം രൂപ വരെ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണത്തേയ്ക്ക് നൽകും. 18 നും 70നും മദ്ധ്യേപ്രായമുള്ളവർക്ക് അംഗങ്ങളാകാം. അവസാന തീയതി 24. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 9526042211, 9526041178.

Advertisement
Advertisement