കയ്യെഴുത്തു മാസിക

Monday 04 March 2024 10:27 PM IST

വേങ്ങര: സ്വന്തം കൈപ്പടയിൽ 235 വിദ്യാർത്ഥികൾ എഴുതിയ കയ്യെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചു. ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും വെവ്വേറെ എഴുതിയ കയ്യെഴുത്തു പ്രതികളാണ് പ്രകാശിപ്പിച്ചത്. എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ വിദ്യാർത്ഥികൾ ആവർത്തനമില്ലാതെ വ്യത്യസ്ത പേരുകളിലാണ് മുഖചിത്രം. വരച്ച വർണ്ണമുഖചിത്രത്തോടൊപ്പം അതാത് വിദ്യാർത്ഥികളുടെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകരുടെ സ്വപ്ന പദ്ധതിയായ മുഴുവൻ വിദ്യാർത്ഥികളുടേയും കയ്യെഴുത്തു മാസികയുടെ പ്രകാശനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജതാ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർഷമണ്ണിൽ അദ്ധ്യക്ഷയായി.

Advertisement
Advertisement